Friday 24 July 2009

സ്വകാര്യം

പ്ലീസ്, തെറ്റിദ്ധരിക്കരുത്!
ലേബളാണെ സത്യം!
ഇത് തമാശയല്ല.
കട്ട് പഠിച്ച മാര്‍ക്കറ്റ് ശാസ്ത്രപ്രകാരം,
ഒഴിവ് കണ്ട ഷെല്ഫ് നിറക്കാന്‍ ഇറങ്ങിത്തിരിച്ചവനാണ് ഞാന്‍
(സു)ലഭ്യമായ ചേരുവകളെടുത്ത് വെടിപ്പും താങ്ങലും ചേര്‍ത്ത്
ചിരിപ്പൊട്ടാസുകള്‍ ഉത്പാദിപ്പിക്കുക എന്നായിരുന്നു മിഷന്‍ സ്റ്റൈറ്റ്മെന്റ്.
എഴുത്ത് കച്ചോടം ഒഴിവാക്കീറ്റ് കാലം കുറെയായി.
വീട്ടിന്ന് പോലും അതിനാല്‍ ഒരു കത്തിന്റെ കടലാസ് ഏക്സ്ലല്‍ ഷീറ്റല്ലാതെ വരാറില്ല.
പച്ചേങ്കില് ഇപ്പോ ‘വിഷയം‘ ഉഷാറാകുന്നു എന്ന് പോസ്റ്റുകളുടെ എണ്ണം പറയുന്നു.
നല്ല വെള്ളം പോലെ എഴുത്ത് ഒഴുകുന്നു.
അശാന്തത്തിന്റെ കടലിന് തിര തീരുന്നു.
വെടിയൊച്ചകള്‍ ആശ്വാസമാകുന്നു.
തോന്യാസം ജോറാകുന്നു എന്ന് അഭിപ്രായം വന്നു തുടങ്ങുന്നു.
അഹ് ലന്‍ വ സഹ് ലന്‍!!!
ഈ ബ്ലോഗിന്റെ കോശങ്ങള്‍ നിങ്ങളുടെ വായു ആ ശ്വാസമായി കണക്കാക്കുന്നു.
ചുമ്മാ, വെറുതെ ഒരു സര്‍ക്കീറ്റായി ഈ കഴപ്പില്‍ കയറിയിറങ്ങുന്നത് ഒരു ബുദ്ധി മുട്ട് അല്ലെങ്കില്‍ മാത്രം.
ഓര്‍ക്കുക, നമ്മുടെ രാജ്യത്തിലെ ഒരു പുരാണ പ്രധാനന്‍ രോഗശമനത്തിന് കുടിച്ചത് മൂത്രം.
സുഖിനോ ഭവന്തു!

3 comments:

Truthaboutlies said...

താങ്കള്‍ എഴുത്ത് വിട്ടോ എന്നൊരു സംശയം ഉണ്ടായിരുന്നു .. നര്‍മം താങ്കള്‍ക്ക് വഴങ്ങും എന്നറിയാം .. വിദൂഷകന്റെ തൊപ്പി അനിഞ്ഞതില്‍ സന്തോഷം .. ബ്ലോഗ്‌ കൂടുതല്‍ പേരില്‍ എത്തിക്കാന്‍ നിരക്ഷരന്‍ പറഞ്ഞത് പോലെ ചെയ്യണം എന്ന് അപേക്ഷ .. നിരക്ഷരന്‍ എങ്ങിനെ ഇവിടെ എത്തി എന്നതാണ് എന്നെ കുഴക്കുന്നതു :) അദേഹത്തിന്റെ യാത്രാകുറിപ്പുകള്‍ ഞാന്‍ സമയം കിട്ടുബോഴൊക്കെ വായിക്കാറുണ്ട് !

അശാന്തം said...

ഒരു ചോപാടിന്റെ മണമുണ്ട് ഈ ഭാഗത്ത് എന്ന് പറഞ്ഞു കേട്ടു.
സര്‍ഗ്ഗവാസന!
അല്ലെങ്കില്‍ നിങ്ങളെ പോലുള്ള ചാത്തമ്മാര്‍ കൊണ്ട് വന്നതാകും.
;)

അശാന്തം said...

അഭിപ്രായം ഇവിടെ മാനിക്കുന്നു.