
സുഹൃത്തിന്റെ പുതിയ ഫ്ലാറ്റില്‍ പോയതായിരുന്നു.
ബാച്ചിലര്‍ ജീവിതത്തിന്റെ സ്വാതന്ത്രവും താന്‍പോരിമയും കാണിക്കുന്ന സജ്ജീകരണം.
ഇരിപ്പുമുറിയില്‍ ബാര്‍കൌണ്ടറിന് സമീപം പഴയ രാജാക്കന്മാരുടെ സിനിമയില്‍ കാണുന്നപ്പോലെയുള്ള ഒരു
കൂറ്റന്‍ ചേങ്ങില തൂക്കിയിട്ടിട്ടുണ്ടായിരുന്നു.
ഞാന്‍ കൌതുകത്തോടെ ചോദിച്ചു : എന്താണിത്?
“ടോക്കിങ്ങ് ക്ലോക്ക്”
“എന്ത്!!!???”
“പ്രവര്‍ത്തിപ്പിച്ച് കാട്ടിത്തരാം”
സുഹൃത്ത് ബാര്‍ കൌണ്ടറിന്റെ താഴെ തട്ടില്‍ നിന്നും ഒരു ജമണ്ടന്‍ ചുറ്റികയെടുത്ത് ചേങ്ങിലയില്‍ ഒരുശിരന്‍ കൊട്ട് കൊടുത്തു.
കാതടപ്പിക്കുന്ന ശബ്ദത്തില്‍ അത് മുഴങ്ങി.
“നിര്‍ത്തെടാ കഴുതെ, രാത്രി 2:00 മണി കഴിഞ്ഞെടാ”
അടുത്ത മുറിയില്‍ നിന്നും ഒരു ശബ്ദം വിളിച്ചു പറഞ്ഞു.
3 comments:
ugran
കൊള്ളാം
superb
Post a Comment