Thursday 26 November 2009

ഈദ് ആശംസകള്‍


മൊല്ലാക്കാ, നിര്‍ബന്ധവും ഹലാലും ആയതെന്താണ്?
പരജീവിസേവ!
ഈദ് ആശംസകള്‍!!!

Saturday 21 November 2009

പണിക്കുറവ്

ഈ ചെറിയ കംപ്യൂട്ടര്‍ നിങ്ങളുടെ പകുതി പണി കുറക്കും, വില്‍പ്പനക്കാരന്‍ പറഞ്ഞു.
ശരി, രണ്ട് കംപ്യൂട്ടര്‍ തന്നോളൂ, പണിക്കര്‍ ബോധിച്ചു.

Friday 20 November 2009

ലോട്ടറി

വീട്ടില്‍ വന്നപ്പാടെ ഭാര്യ : "ചക്കരെ, എനിക്ക് ലോട്ടറിയടിച്ചു. ഒരു കോടി രൂപ. വേഗം പേക്ക് ചെയ്യൂ."
ഭര്‍ത്താവ്: "എവിടേക്കാ, സിംഗപ്പൂറോ ന്യൂയോര്‍ക്കോ?"
ഭാര്യ: "ഏത് കോത്താഴത്ത് വേണമെങ്കിലും പൊയ്ക്കോ, ഒന്നു പോയിതന്നാല്‍ മതി!"

Wednesday 18 November 2009

ഈ രോഗത്തിന് എന്താ പേര്?

ഭര്‍ത്താവിനെ പരിശോധിച്ച ശേഷം ഡോക്ടര്‍ ഭാര്യയെ ഒറ്റക്ക് വിളിച്ചു സംസാരിച്ചു:
"നിങ്ങളുടെ ഭര്‍ത്താവിന് മാരകമായ ഒരു രോഗമുണ്ട്.
സ്ട്രെസ്സും കൂടുതലാണ്.
ഞാന്‍ പറയുന്ന കാര്യങ്ങള്‍ മുറക്ക് ചെയ്താല്‍ മരണത്തില്‍ നിന്നും രക്ഷപ്പെടുത്താം."
ഡോക്ടര്‍ തുടര്‍ന്നു:
"രാവിലെ ആരോഗ്യകരമായ പ്രാതല്‍ ഒരുക്കുക. ഹോട്ടല്‍ ഭക്ഷണം അപകടകാരിയാണ്.
ഉച്ചക്കായി നല്ല സമീകൃത ഭക്ഷണം പൊതിഞ്ഞു കൊടുത്താല്‍ മതി.
വൈകീട്ട് തിരിച്ചു വന്നാല്‍ നിങ്ങള്‍ ഒരു കാര്യവും പറഞ്ഞു ശല്യപ്പെടുത്തരുത്.
നിങ്ങളുടെ ഒരു പ്രശ്നവും പറഞ്ഞു അദ്ദേഹത്തിന്റെ ബീപ്പി കൂട്ടരുത്.
അത് സ്ഥിതി വഷളാക്കും.
മസ്സാജു ചെയ്തു കൊടുത്തും നല്ല പരിചരണം കൊടുത്തും സന്തോഷത്തില്‍ നിലനിര്‍ത്തുക.
ടിവിയില്‍ തനിക്ക് പ്രിയപ്പെട്ട ക്രിക്കറ്റും ന്യൂസും കോമഡിയും കണ്ടിരിക്കട്ടെ.
ആ സമയത്ത് നിങ്ങള്‍ രുചികരമായ അത്താഴം തയ്യാറാക്കിക്കൊള്ളൂ.
പിന്നെ പ്രധാനമായത് ആഴ്ചയില്‍ പലവട്ടം ബന്ധപ്പെടുക.
പുള്ളിയുടെ ഒരാവശ്യവും നിരാകരിക്കരുത്.
ഇങ്ങനെ ഒരു 6 മാസം തുടര്‍ന്നാല്‍ നിങ്ങളുടെ ഭര്‍ത്താവ് ആര്യോഗം വീണ്ടെടുക്കും."

തിരിച്ചു വീട്ടിലേക്ക് പോകവെ ഭര്‍ത്താവ് ചോദിച്ചു:
"ഡോക്ടര്‍ എന്താ പറഞ്ഞത്?"
"നിങ്ങള്‍ക്ക് ഇനി അധികം ആയുസ്സില്ല എന്ന്."

Sunday 15 November 2009

മുന്തിയ വരം

അവറു മഹാകുടിയനും താന്തോന്നിയുമായിരുന്നു.
ഒരിക്കല്‍ ബീച്ചിലൂടെ ആടിപ്പാടി പോകുമ്പോള്‍ ഒരു
അടച്ച കുടം മുന്നില്‍ കണ്ടു.
തുറന്നു നോക്കിയപ്പോള്‍ ഭൂതം.
തന്നെ തുറന്നുവിട്ടതിന് ഒരു വരം ചോദിച്ചോളൂ,
ഭൂതം കനിഞ്ഞു.
ഒരു നിമിഷം ആലോചിച്ച്, അവറു പറഞ്ഞു.
എന്റെ മൂത്രം വിസ്ക്കിയാ‍കണം.
ആവട്ടെ.
അവറു സന്തോഷത്താല്‍ തുള്ളിച്ചാടി, തന്റെ
കാമുകിക്കടുത്തോടി.
എന്താ, ഇത്ര സന്തോഷം, സ്ഥലത്തെ പ്രധാന
മശക്കറിയണം.
ഭൂതത്തിന്റെ കഥ പറഞ്ഞു.
കാമുകിക്ക് വിശ്വാസമായില്ല.
“നീ ആ ജഗ്ഗെടുക്ക്”, അവറു തയ്യാറായി.
ജഗ്ഗില്‍ വീണത് ഒന്നാന്തരം സ്കോച്ച്.
ഈ സാധനം കാണുന്നത് കുറെ നാളായെ.
ഒറ്റനോട്ടത്തില്‍ രണ്ടുപ്പേരും തിരിച്ചറിഞ്ഞു.
ഭൂതം പറ്റിച്ചില്ല.
“ഒരു ഗ്ലാസ്സിങ്ങെടുത്തേ”
“എന്താ ഒരു ഗ്ലാസ്സ്, ഞാന്‍ വെറുതെ നോക്കി
നിക്കാനോ”
“നീ കുപ്പീന്ന് കുടിച്ചോടീ”

Saturday 14 November 2009

ഒരു ഹണിമൂണ്‍ കഥ

ഹണിമൂണിനായി ഷിം‌ലയില്‍ പോയതായിരുന്നു സാമും ഗേര്‍ലിയും.
ജനുവരിയിലെ ഷിം‌ല, താപനില പൂജ്യത്തിന്റെ താഴെ കിടക്കുന്നു.
കറങ്ങാന്‍ പോകുമ്പോള്‍ സാമിന് തണുപ്പ് സഹിക്ക വയ്യ.
സാം : ഗേര്‍ലി എന്റെ കൈ തണുത്തിട്ട് വയ്യ.
ഗേര്‍ലി : ഗ്ലൌസ് മറന്നിട്ടല്ലേ, സാരമില്ല വഴിയുണ്ട്.
കൈ എന്റെ കാലിനിടയില്‍ വെച്ചോളൂ.
ചൂടായി കൊള്ളും.
സാമിന് തല്‍ക്കാലം ആശ്വാസമായി.
കുറച്ചു കഴിഞ്ഞപ്പോള്‍ വീണ്ടും സാം.
“കൈ തണുക്കുന്നു”
“വീണ്ടും വെച്ചോളൂ“
മൂന്നാമതും സാമിന് കൈ തണുത്തു.
ഇപ്രാവിശ്യം ഗേര്‍ലിക്ക് ക്ഷമ കെട്ടു.
“പൊന്നു സാമേ, നിന്റെ മൂക്ക് എന്താ തണുക്കാത്തത്“

Friday 13 November 2009

ഒരു വെടിക്ക് രണ്ട് പക്ഷി

പണ്ട് കാഞ്ഞിരപ്പള്ളിയിലെ ഒരച്ചായന്‍ കല്ല്യാണശേഷം പുതുപ്പെണ്ണുമായി കാളവണ്ടിയില്‍ വീട്ടിലേക്ക് പോകുകയായിരുന്നു.
കുറച്ചു ചെന്നപ്പോള്‍ കാള കാലിടറി.
അച്ചായന്‍ പറഞ്ഞു, “ഒന്ന്”.
കുറച്ചു കൂടി ചെന്നപ്പോള്‍ വീണ്ടും കാള കാലിടറി.
അച്ചായന്‍ അപ്പോള്‍ പറഞ്ഞു, “രണ്ട്”.
പിന്നെയും യാത്ര തുടര്‍ന്നു.
ക്ഷീണിതനായത് കൊണ്ടാവാം വീടെത്താറായപ്പോള്‍ കാള പിന്നെയും കാലിടറി.
അച്ചായന്‍ വണ്ടിയില്‍ നിന്നും പുറത്തിറങ്ങി.
പിറകില്‍ നിന്നും തോക്കെടുത്ത് കാളക്ക് നേരെ വെടിവെച്ചു.
മണവാട്ടി ഞെട്ടിത്തരിച്ചുപ്പോയി.
നടുക്കം മാറിയപ്പോള്‍ അവള്‍ ചോദിച്ചു: എന്താ അച്ചായാ ഈ കാട്ടിയത്?
അച്ചായന്‍ വീട്ടിലേക്ക് നടക്കവെ പറഞ്ഞു : “ഒന്ന് “

Tuesday 10 November 2009

കാല്‌വിന്‍ അരലൂസ്

കാല്‌വിന്‍ & ഹോബ്സിന്റെ അവസാനത്തെ സ്ടിപ്പ്. (ഡിസംബര്‍ 31, 1995)

റ്റെലിവിഷന്‍ ഷോയില്‍ പങ്കെടുക്കവെ ഒരു ചോദ്യം എന്റെ നേര്‍ക്കു വന്നു.
ഒരു പ്രശസ്തവ്യക്തിയൊത്ത് ഡിന്നറിന് അവസരം ലഭിച്ചു എന്ന് കരുതുക, ആരുടെ കൂടെയായിരിക്കും സന്തോഷം.
ഒന്നും ചിന്തിച്ചില്ല.
തട്ടി വിട്ടു, കാല്‌വിന്‍ & ഹോബ്സിന്റെ കാര്‍ട്ടൂണിസ്റ്റുമായി.
എന്ത് കൊണ്ട്?
മറ്റൊന്നും കൊണ്ടല്ല, ബില്‍ വറ്റേഴ്സണ്‍ കൊടുത്തു കൊള്ളും.
"ഹോബ്‌സ്, ചങ്ങാതീ, ഈ ലോകം എത്ര മായികം..വരൂ, നമ്മുക്ക് ചുറ്റിക്കാണാം"

Thursday 5 November 2009

ചൂണ്ടുപ്പലക

ടീച്ചര്‍ : എന്താ ജോണി, വൈകിയെത്തിയത്?
ജോണി : ട്രാഫിക്ക് ചിഹ്നം കാരണമാണ് സാര്‍
ടീച്ചര്‍ : ഏത് ചിഹ്നം?
ജോണി : “സ്കൂള്‍ അരികിലുണ്ട്. പതുക്കെ പോകുക.”

Wednesday 4 November 2009

Sunday 1 November 2009

ചെയ്യാത്ത കുറ്റം

അച്ഛാ, ചെയ്യാത്ത കുറ്റത്തിന് റ്റീച്ചര്‍ എന്നെ തല്ലി.
അത് കൊള്ളാല്ലൊ, റ്റീച്ചറോട് അത് ചോദിച്ചിട്ട് തന്നെ കാര്യം.
അല്ലാ, എന്തായിരുന്നു സംഭവം.
ഇന്നലെ ഞാന്‍ ഹോം വര്‍ക്ക് ചെയ്തിട്ടില്ലായിരുന്നു.