Monday, 27 July 2009

നാട്ടുനടപ്പ്

ബാര്‍ബര്‍ ഷോപ്പില്‍ കയറിച്ചെന്ന് ഒരാള്‍,
“ഷേവ് ചെയ്യണം”
ബാര്‍ബര്‍ മുഖത്ത് പതപ്പിക്കാന്‍ തുടങ്ങവെ കക്ഷി തന്റെ താടി ഭാഗത്ത് ഒരിക്കലും ക്ഷൌരം വൃത്തിയാകുന്നില്ല എന്ന് വേവലാതിപ്പെട്ടു.
ബാര്‍ബര്‍ : അതിനു ഇവിടെ വഴിയുണ്ട്.
വടിവേലു മേശവലിപ്പിനകത്ത് നിന്നും മരം കൊണ്ട് നിര്‍മ്മിച്ച ഒരു കൊച്ച് പന്ത്
എടുത്ത് കൊടുത്തിട്ട് പറഞ്ഞു : "ഇത് വായയില്‍ കീഴ്ചുണ്ടിന് കീഴില്‍, ഹന്‍സ് വെക്കുന്നത് പോലെ വെച്ചോളൂ."
എന്നിട്ട് ബാര്‍ബര്‍ തന്റെ കര്‍മ്മം വൃത്തിയായി തുടര്‍ന്നു.
അപ്പോഴാണ് കക്ഷിക്ക് ഒരു സംശയം തോന്നിയത്.
കഷ്ടപ്പെട്ട് അത് വാക്കായി പുറത്ത് വിട്ടു.
“അല്ല ചേട്ടാ, അപ്പോ ഈ പന്ത് വിഴുങ്ങിപ്പോയാലോ”
“വിഴുങ്ങിപ്പോയാലെന്താ, സാധാരണ എല്ലാരും ചെയ്യുന്നത് പോലെ നാളെ തിരിച്ചു കൊണ്ട് തന്നാല്‍ മതി”.

2 comments:

rocksea said...

hehe :D

somebody said...

നിര്‍ഭാഗ്യവശാല്‍ പന്ത് വിഴുങ്ങിപോയാല്‍ കക്കൂസില്‍ പോകുന്നതിനു പ്രശ്നം ഉണ്ട് ആ പന്ത് ഡൈവ് ചെയ്തു നേരെ അങ്ങ് പോവും.. പകരം പുറത്തു പറമ്പില്‍ അപ്പി ഇടുമ്പോള്‍ വല്ല ഇഴ ജന്തുകളും മാളം ആണെന്ന് കരുതി അതില്ലോടെ അങ്ങ് കയറിയാല്‍ കാര്യം കുഴഞ്ഞത് തന്നെ.. മോങ്ങാന്‍ ഇരുന്ന പട്ടിയുടെ തലയില്‍ തേങ്ങ വീണത്‌ പോലെ ആവും :)