Wednesday 22 July 2009

ദുബായി ലഡു

വല്യ പൂതിയായിരുന്നു ഒരു ഗള്‍ഫ്കാരി കൊച്ചിനെ കെട്ടണമെന്ന്.
അതിനാലായിരുന്നു ആ ആലോചനയില്‍ താത്പര്യം കാട്ടിയത്.
ബ്രോക്കര്‍ പറഞ്ഞു :'കോളടിച്ചതായി തന്നെ കൂട്ടിക്കോ. അവള്‍ക്ക് ദുബായില്‍ സൂപ്പര്‍മാര്‍ക്കറ്റാ'
കൊള്ളാമല്ലോ പെണ്ണ്, അന്യനാട്ടില്‍ സ്ഥാപനം നടത്താന്‍ കെല്‍പ്പുള്ളവള്‍.
മനസ്സില്‍ ഒരു ലഡു പൊട്ടി.
പെണ്ണിനെ കണ്ടപ്പോള്‍ അമ്പമ്പോ കിണ്ണന്‍ ചരക്ക്.
സിനിമാനടിമാരെ തോല്‍പ്പിക്കുന്ന ഗ്ലാമര്‍.
സാരി ഗമയൊന്നുമില്ലാതെ ഒരു സാദാ പട്ടണപ്രവേഷ ജീന്‍സ് ടോപ്പുക്കാരി.
കാറും പെട്രോള്‍ കാശിനായി പത്തു ലക്ഷവും വിസായും.....
ഇത് കോളല്ല കൊക്കൊ കോളയാണെന്ന് തോന്നി.
അധികം ആലോചിക്കാന്‍ നിന്നില്ല, തിരിഞ്ഞുക്കളിയും പ്രബുദ്ധതയും മാത്രം കൈയിലിരിപ്പായുള്ള ഞാനും എന്റെ കുടുംബവും ഈ മണി ചെയിനില്‍ കണ്ണി ചേരാന്‍.
ലഡുകള്‍ പൊട്ടിതകര്‍ത്തു, മിന്നുകെട്ടും മധുവിധുവും കഴിഞ്ഞു.
വിസയും സ്റ്റാമ്പ് ചെയ്തു ഞാന്‍ ദുബായിലിറങ്ങി.
പിന്നെയാണ് കള്ളി വെളിച്ചതായത്.
അവളെ കുറ്റം പറയരുതല്ലോ.
ഒന്നും ഒളിച്ചു വയ്ക്കാതെ ലളിതമായി അവള്‍ കാര്യം തുറന്നു പറഞ്ഞിരുന്നു.
എന്നിട്ടും ബോധ്യമാകാതെയാ‍യിരുന്നു ഞാന്‍ അവളുടെ റൂമില്‍ ജോലിസമയത്ത് കയറി ലൈറ്റിട്ട് നോക്കിയതും,
കള്ളി വെളിച്ചതായതും.
മൂന്നാനെ കുറ്റം പറയരുതല്ലോ.
ഫ്ലാറ്റില്‍ രാവും പകലും ക്യൂവായിരുന്നു,
അവള്‍ക്കിവിടെ സൂപ്പര്‍ മാര്‍ക്കറ്റ് തന്നായിരുന്നു.
(ഹൈപ്പര്‍ പണ്ടാ, അവള്‍ ഹുങ്കില്ലാതെ സൊള്ളി)
കാര്യങ്ങളിത്രയൊക്കെയായതിനാല്‍ ഞാനും പുത്തിയുപയോഗിച്ചു പുത്തനായി.
മുമ്പ് ആ‍ണായതിന്റെ മുറ്റായിരുന്നു.
ഇപ്പൊ പിമ്പായി മുറ്റത്ത് ഉറക്കം തൂങ്ങും.

1 comment:

നിരക്ഷരൻ said...

ഗുണപാഠം : ജോലി ചെയ്യുന്ന സമയത്ത്അരെയും ശല്യപ്പെടുത്തരുത്. ലൈറ്റിട്ട് നോക്കരുത് :) :)