Thursday 23 July 2009

മായാജാലം

ദുബായ് മാളില്‍ ഒരു സായാഹ്ന നേരത്ത് കണ്ടതും കേട്ടതും:

ഒരു മലയാളി ചൊങ്കന്‍ ഒരു സുന്ദരിക്കിടാവിനെ വലംവെക്കുന്നു,
പിന്നെ രണ്ടും കല്‍പ്പിച്ച് മുട്ടുന്നു.

മ. ചൊ. : എസ്ക്യൂസ് മീ, എവിടയോ കണ്ട് മറന്ന മുഖം. സീരിയലില്‍ അഭിനയിക്കാറുണ്ടോ?
കുട്ടി : അല്ല, ഡോക്ടറാ - വി.ഡി സ്പെഷലിസ്റ്റ്.
മ. ചൊ. : ഞാന്‍ കരുതി 8 മണിക്കുള്ള പ്രേതസീരിയലിലെ മന്ത്രവാദിനിയെ ചെയ്യുന്ന നടിയാണെന്ന്.
കുട്ടി : അല്ല, നിങ്ങള്‍ക്കെന്ത് വേണം?
മ. ചൊ. : സമയമെത്രയായി?
കുട്ടി : 6:25
മ. ചൊ. : വാച്ച് ബെല്‍ & റോസ് ആണല്ലെ.
കുട്ടി : ആ
മ. ചൊ. : ഒറിജനലോ ഡ്യൂപ്ലിക്കേറ്റോ?
കുട്ടി : കണ്ടാലറിഞ്ഞു കൂടെ. ഒറിജനലാ.
മ. ചൊ. : നിങ്ങള്‍ വിവാഹിതയാണോ അല്ല സന്തോഷമതിയോ?
കുട്ടി : തമാശയാ?
മ. ചൊ. : നിങ്ങള്‍ ഭയങ്കര സീരിയസ്സാണല്ലോ, ഒന്ന് ചിരിക്കുമോ?
കുട്ടി : മോനേ, വാല്‍ പൊക്കുമ്പം തന്നെ മനസ്സിലായിരിക്കുന്നു. ആ പരിപ്പ് ഇവിടെ വേവില്ല.
മ. ചൊ. : പ്ലീസ്, ഒന്നു ചിരിക്കെന്ന്, ചേതമില്ലാത്ത ഒരുപകാരമല്ലെ.
കുട്ടി : മിസ്റ്റര്‍, നിങ്ങളെന്ത് ഭാവിച്ചാണ്?
മ. ചൊ. : സമയം ഒന്നുക്കൂടി പറയുമോ?
കുട്ടി : 6:30 ആകാന്‍ പോകുന്നു, എന്താ നിങ്ങളുടെ പ്രശ്നം?
മ. ചൊ. : (ഒരു യുവതിയെ കാട്ടി) ഇവളാണെന്റെ പ്രശ്നം. ക്ഷമിക്കണം.
ഏത് മാളില്‍ പോയാലും അവളെ കാണാതാകും. പക്ഷെ ഞാന്‍ ഏതെങ്കിലുമൊരു പെണ്ണുമായി 5 മിനിട്ട് സംസാരിച്ചാല്‍ എവിടെന്നാണെന്ന്‍ അറിയില്ല, അവള്‍ പ്രത്യക്ഷമാകും.
ചിരിച്ച് കൊഞ്ചിക്കുഴയുകയാണെങ്കില്‍ 2-3 മിനിറ്റ് മതി.
വേറെ മാര്‍ഗ്ഗമില്ലാഞ്ഞിട്ടാണ്!

5 comments:

നിരക്ഷരൻ said...

ഹ ഹ....
ഇത് ഒന്നൊന്നര സംഭവം തന്നെ. ദുബായില്‍ ഇങ്ങനൊക്കെ നടക്കുന്നുണ്ടല്ലേ ? :) :)

John Galt said...

ANUBHAVANGAL PAALICHAGAL????

:-)

Truthaboutlies said...

കൊള്ളാം !

അശാന്തം said...

നിരക്ഷരന്‍:ചാക്കുമെടുത്ത് ദുബായിലേക്ക് വരാനാണോ, മാഷെ? :)നന്ദി!
ഗാല്‍ട്ട് : അത് പിറകെ വരും (പണ്ണിണ്ട്)
ഇത് വെറും ഭാവനം :) നന്ദി, വീണ്ടും വാരുക!
സംബടി : തമ്പ്രാ മൊയി കാരിയം, നന്‍റി!

സുധി അറയ്ക്കൽ said...

ഹാ ഹാ