Tuesday 21 July 2009

ആരാണ് കേമന്‍?

സാമൂ‍തിരിക്ക് പുതിയ സേനാനായകനെ വേണം.
നാടൊട്ടുക്കും വിളംബരം ചെയ്തു.
ഈ സ്ഥാനം കൊതിച്ച് ചന്തു ചേകവരും വര്‍ഗീസ് ചേകവരും ഇത്തിക്കര പക്കിയും കൊട്ടാരത്തിലെത്തി.
സാമൂതിരി മൂന്ന് പേരോടും അവരവരുടെ കഴിവ് തെളിയിക്കാന്‍ ആവശ്യപ്പെട്ടു.
ചന്തു തന്റെ കൈയിലുള്ള ചെപ്പ് തുറന്നു. അതില്‍ നിന്ന് ഒരു വണ്ട് പുറത്തു വന്നു.
ചന്തുവിന്റെ വാള്‍ ചറപറ വായുവിലുയര്‍ന്നു.
അതാ കിടക്കുന്നു വണ്ട് രണ്ട് കഷ്ണം.
ബലേ ഭേഷ്, സാമൂതിരി പ്രസാദവദനനായി.
അടുത്തയാള്‍ വര്‍ഗീസ് മുന്നോട്ട് വന്നു.
കൈയിലുള്ള ചെപ്പ് തുറന്നു.
അതില്‍ നിന്നും ഒരു തേനീച്ച വന്നു.
മാപ്പിളയുടെ വാളും വായുവില്‍ പാറിപ്പറന്നു.
അതാ കിടക്കുന്നു തേനീച്ച നാലുകഷ്ണം.
അമ്പടാ വീരാ, സാമൂതിരി അത്ഭുതം കൂറി.
പക്കി മുന്നോട്ടു വന്നു.
ചെപ്പ് തുറന്നു, ഒരു കൊതുക് പുറത്തു വന്നു.
പക്കി വാ‍ള്‍ ഒരു വട്ടം മാത്രം ഉയര്‍ത്തി, വണങ്ങി പിന്മാറി.
കൊതുക് അതാ പാറി പറക്കുന്നു.
സാമൂതിരി കുണ്ഠിതനായി:
അല്ല പക്കി, കൊതുക് ചത്തില്ലല്ലോ?
സുന്നത്ത് ചെയ്തിട്ട് ഇതുവരെ ഒരു ഈച്ചക്കുട്ടി പോലും ചത്ത ചരിത്രമില്ല, തമ്പ്രാന്‍!
സാമൂതിരി തലകറങ്ങി വീണു.
സേനാനായകനാരാണെന്നതില്‍ പിന്നെ മത്സരമുണ്ടായില്ല.

2 comments:

നിരക്ഷരൻ said...

ഹ ഹ...
സാമൂതിരി ഫലിതങ്ങളിലേക്ക് ഒന്നുകൂടെ :)

അശാന്തം said...

ഗോളകുളമ്പടി ഇവിടെ കേട്ടതില്‍ സന്തോഷമുണ്ട്! നന്ദി.