Monday 13 July 2009

ഫ്രീ സര്‍വീസ്സ്

എക്സൈസ് ആഫീസില്‍ വിളി വരുന്നു.
മാത്തച്ചന്റെ വിറക് കടയില്‍ കഞ്ചാവ് ഒളിപ്പിച്ചു വച്ചിരിക്കുന്നു.
കേട്ടപ്പാതി ഒരു ജീപ്പ് നിറയെ എക്സൈസ് പാര്‍ട്ടി മാത്തച്ചനെ വളഞ്ഞു.
ഷെഡില്‍ തലങ്ങും വിലങ്ങും പരതി.
പിന്നെ തമിഴരെ കൊണ്ട് വന്ന് വിറക് മുഴുവനും കീറി പരിശോധിച്ചു.
കിം ബഹുനാ.
കഞ്ചാവുമില്ല ഒരു പുല്ലുമില്ല.
എക്സൈസ് പാര്‍ട്ടി പോയി.
മാ‍ത്തച്ചന്റെ മൊബൈല്‍ മണിയടിച്ചു.
“മാത്താ. ഇത് കല്പറ്റയിന്ന് ഹൈദ്രോസാ. വിറക് ഇറക്കുമ്പോ നമ്മ പറഞ്ഞിട്ടില്ലേ, ഫ്രീ ആയി കീറിത്തരാന്ന്. ഹൈദ്രോസ്, വാക്ക് പറഞ്ഞാ വാക്കാ, കണ്ടില്ലേ”

3 comments:

Truthaboutlies said...

ഹൈദ്രോസിനോട് പറഞ്ഞു എന്റെ വീടിലും ഫ്രീ ആയി വിറകു വെട്ടാന്‍ ആരെങ്കിലും എര്‍പാട് ആക്കണം :) !!

Truthaboutlies said...
This comment has been removed by the author.
അശാന്തം said...

സന്ദേഹി,
തീക്കൊള്ളി കൊണ്ട് യന്ത്രങ്ങളുടെ പല്ല് കുത്തുന്നവനാണ് ഹൈദ്രോസ്.
വെന്തതിന് ‍നാറ്റം കുറയും,
ചക്രം മുട്ടില്ലാതെ തിരിയും.
ഇതു പ്രവൃത്തിപരിചയ തന്ത്രം മാത്രം!