Friday 10 July 2009

പിത്രുശൂന്യന്‍

പണ്ട് കമ്മ്യൂണിസ്റ്റ് പച്ച പിടിക്കാത്ത കാലം.
ഒളിവിലെ ഓര്‍മ്മക്കുറവിനായി ഒരു സഖാവ് അദ്ധ്വാനിക്കുന്ന ജനങ്ങള്‍ക്കിടയില്‍ താമസമായി.
അവിടെ വീട്ടുക്കാരന് ഒരു സുന്ദരി മകളുണ്ടായിരുന്നു.
തക്കം കിട്ടിയപ്പോള്‍ അവളില്‍ വിപ്ലവവീര്യം കയറ്റി സഖാവ് ചെറ്റയായി, പിന്നെ ഒളിവ് നിന്നപ്പോള്‍ ബസ് കയറിപ്പോയി.
ഇടതും വലതും മാറി മാറി ഭരിച്ചു കാലം കുറെ കഴിഞ്ഞു.
ഒരു ഭരണക്കാലത്ത് മന്ത്രി സഖാവിന്റെ വീട്ടില്‍ അവള്‍ കയറിച്ചെന്നു.
കൂടെ ഒരു പയ്യനുമുണ്ടായിരുന്നു.
സംസാരിച്ചപ്പോള്‍ സഖാവിന് സംഗതി മനസ്സിലായി.
തന്റെ മകന്‍.
സഖാവ് വികാ‍രിയായി : ‘ഇങ്ങനെയൊക്കെ സംഭവിച്ചിട്ട് ഇത്രയും കാ‍ലം എവിടെയായിരുന്നു?‘
അവള്‍ പറഞ്ഞു : ‘അങ്ങ് പോയ ശേഷം ഞാന്‍ ഗര്‍ഭിണിയായി എന്ന് അറിഞ്ഞ ദിവസം. അച്ചനുമമ്മയും കുറേ കരഞ്ഞു. പിന്നെ അച്ചന്‍ പറഞ്ഞു - “വിധിയല്ലാതെന്ത് പറയാന്‍, ഏതായാലും കുടുംബത്തില്‍ ഒരു തന്തയില്ലാത്തവന്‍ വരാന്‍ പോകുന്നു. സഖാവിനേക്കാള്‍ നല്ലത്.... അത് പിറന്നു വീഴട്ടെ. ”

2 comments:

Truthaboutlies said...

താങ്കള്‍ വലതുപക്ഷ മൂരാച്ചി ആണോ?

അശാന്തം said...

തുടക്കം തന്നെ കക്ഷം നോക്കല്ലേ!
ഇവിടെ വാഴുന്ന തത്വം ശ്രദ്ധിക്കുമല്ലോ,
ഠോ!ന്യാസ്യത്തിന് ഏതു അടുപ്പിലും കാര്യം എഴുന്നള്ളിക്കാം !
നന്ദി, വീണ്ടും വാരുക!
സമോവാര്‍ നിങ്ങളെ കാത്തിരിക്കുന്നു.
(Somebody somewhere waiting for you)
;)