
റ്റെലിവിഷന്‍ ഷോയില്‍ പങ്കെടുക്കവെ ഒരു ചോദ്യം എന്റെ നേര്‍ക്കു വന്നു.
ഒരു പ്രശസ്തവ്യക്തിയൊത്ത് ഡിന്നറിന് അവസരം ലഭിച്ചു എന്ന് കരുതുക, ആരുടെ കൂടെയായിരിക്കും സന്തോഷം.
ഒന്നും ചിന്തിച്ചില്ല.
തട്ടി വിട്ടു, കാല്‌വിന്‍ & ഹോബ്സിന്റെ കാര്‍ട്ടൂണിസ്റ്റുമായി.
എന്ത് കൊണ്ട്?
മറ്റൊന്നും കൊണ്ടല്ല, ബില്‍ വറ്റേഴ്സണ്‍ കൊടുത്തു കൊള്ളും.
"ഹോബ്‌സ്, ചങ്ങാതീ, ഈ ലോകം എത്ര മായികം..വരൂ, നമ്മുക്ക് ചുറ്റിക്കാണാം"
2 comments:
തമാശ പിടുത്തം വിട്ടു ചങ്ങായീ :) ചളികള്‍ എഴുതി വെക്കാന്‍ ഒരു സ്ഥലം അല്ലെ ??
മോനേ സത്യാ, കടലിന്റെ കാര്യമല്ലേ. വലയില്‍ എപ്പോഴും തിമിംഗലം കെണിയില്ല, നത്തോലിയാണെങ്കിലും കരക്ക് കൊണ്ട് വന്നാലല്ലേ അടുപ്പ് പുകയൂ! ചാകര തന്നെയാണ് മനസ്സില്‍.
നത്തോലിപ്രിയരുമുണ്ടാകുമല്ലോ? കൂറിനും നിരൂപണത്തിനും നന്ദി, വീണ്ടും വാരുക!
Post a Comment