Friday, 13 November 2009

ഒരു വെടിക്ക് രണ്ട് പക്ഷി

പണ്ട് കാഞ്ഞിരപ്പള്ളിയിലെ ഒരച്ചായന്‍ കല്ല്യാണശേഷം പുതുപ്പെണ്ണുമായി കാളവണ്ടിയില്‍ വീട്ടിലേക്ക് പോകുകയായിരുന്നു.
കുറച്ചു ചെന്നപ്പോള്‍ കാള കാലിടറി.
അച്ചായന്‍ പറഞ്ഞു, “ഒന്ന്”.
കുറച്ചു കൂടി ചെന്നപ്പോള്‍ വീണ്ടും കാള കാലിടറി.
അച്ചായന്‍ അപ്പോള്‍ പറഞ്ഞു, “രണ്ട്”.
പിന്നെയും യാത്ര തുടര്‍ന്നു.
ക്ഷീണിതനായത് കൊണ്ടാവാം വീടെത്താറായപ്പോള്‍ കാള പിന്നെയും കാലിടറി.
അച്ചായന്‍ വണ്ടിയില്‍ നിന്നും പുറത്തിറങ്ങി.
പിറകില്‍ നിന്നും തോക്കെടുത്ത് കാളക്ക് നേരെ വെടിവെച്ചു.
മണവാട്ടി ഞെട്ടിത്തരിച്ചുപ്പോയി.
നടുക്കം മാറിയപ്പോള്‍ അവള്‍ ചോദിച്ചു: എന്താ അച്ചായാ ഈ കാട്ടിയത്?
അച്ചായന്‍ വീട്ടിലേക്ക് നടക്കവെ പറഞ്ഞു : “ഒന്ന് “

2 comments:

Clipped.in - Latest Indian blogs said...

ഒന്ന് :-)

അശാന്തം said...

Clipped.in - Latest Indian blogs :)
കൊള്ളാം, അതു കലക്കി