അവറു മഹാകുടിയനും താന്തോന്നിയുമായിരുന്നു.
ഒരിക്കല്‍ ബീച്ചിലൂടെ ആടിപ്പാടി പോകുമ്പോള്‍ ഒരു
അടച്ച കുടം മുന്നില്‍ കണ്ടു.
തുറന്നു നോക്കിയപ്പോള്‍ ഭൂതം.
തന്നെ തുറന്നുവിട്ടതിന് ഒരു വരം ചോദിച്ചോളൂ,
ഭൂതം കനിഞ്ഞു.
ഒരു നിമിഷം ആലോചിച്ച്, അവറു പറഞ്ഞു.
എന്റെ മൂത്രം വിസ്ക്കിയാകണം.
ആവട്ടെ.
അവറു സന്തോഷത്താല്‍ തുള്ളിച്ചാടി, തന്റെ
കാമുകിക്കടുത്തോടി.
എന്താ, ഇത്ര സന്തോഷം, സ്ഥലത്തെ പ്രധാന
മശക്കറിയണം.
ഭൂതത്തിന്റെ കഥ പറഞ്ഞു.
കാമുകിക്ക് വിശ്വാസമായില്ല.
“നീ ആ ജഗ്ഗെടുക്ക്”, അവറു തയ്യാറായി.
ജഗ്ഗില്‍ വീണത് ഒന്നാന്തരം സ്കോച്ച്.
ഈ സാധനം കാണുന്നത് കുറെ നാളായെ.
ഒറ്റനോട്ടത്തില്‍ രണ്ടുപ്പേരും തിരിച്ചറിഞ്ഞു.
ഭൂതം പറ്റിച്ചില്ല.
“ഒരു ഗ്ലാസ്സിങ്ങെടുത്തേ”
“എന്താ ഒരു ഗ്ലാസ്സ്, ഞാന്‍ വെറുതെ നോക്കി
നിക്കാനോ”
“നീ കുപ്പീന്ന് കുടിച്ചോടീ”