Tuesday 2 February 2010

ഒരു കൂടലിന്റെ കഥ

നാട്ടില്‍ വന്ന ഒരു ദുബായിക്കാരനും കുവൈത്ത്ക്കാരനും സ്ഥലത്തെ പ്രധാന കുടിയനായ സുരന്റെയൊപ്പം ഒന്ന്  മിനുങ്ങാന്‍ പോയതായിരുന്നു.

ബിയര്‍ വന്നപ്പോള്‍ മൂന്ന് മഗ്ഗിലും ഓരോ ഈച്ച.

ദുബായിക്കാരന്‍ വാളെടുത്തു : “ എന്താണിത് ഹേ, ഇതെടുത്ത് വേറെ കൊണ്ട് വാ”

കുവൈത്തി തന്റെ ബിയറില്‍ നിന്നും ഈച്ചയെ എടുത്ത് കളഞ്ഞ് കുടിക്കുവാന്‍ തുടങ്ങി:

“ബിയറിന് പൊന്‍ വില കൊടുക്കുന്ന നാട്ടീന്ന് വരുന്നത് കൊണ്ട് വെയ്സ്റ്റാക്കാന്‍ മനസ്സ് വരുന്നില്ല”
 
പാമ്പില്‍ രാജവെമ്പാലയായ സുരന്‍ തന്റെ ബിയറില്‍ കയ്യിട്ടു, ഈച്ചയെ ചിറക് പിടിച്ചു ഉയര്‍ത്തിയിട്ടു പറഞ്ഞു : “തുപ്പെടാ, തുപ്പ്. നീ കുടിച്ച ഓരോ തുള്ളിയും തുപ്പിക്കാതെ ഞാന്‍ വിടില്ല”

No comments: