കളവാണിയില്‍ നിന്നും പ്രതീക്ഷിക്കാവുന്ന അഞ്ച് സഡന്‍ ഡെത്ത് ചോദ്യങ്ങള്‍:
1. നിങ്ങള്‍ എന്താണ് ചിന്തിക്കുന്നത്?
2. നിങ്ങള്‍ എന്നെ സ്നേഹിക്കുന്നോ?
3. എന്റെ തടി കൂടുതലാണോ?
4. അവള്‍ എന്നേക്കാള്‍ സുന്ദരിയാണോ?
5. ഞാന്‍ മരിച്ചാല്‍ നിങ്ങള്‍ എന്താണ് ചെയ്യുക?
ഇരുതലമൂര്‍ച്ചയുള്ള ബ്ലേഡാണ് ഈ കാണുന്നത്. സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ മുറിയാന്‍ സാദ്ധ്യതയുള്ളത് കൊണ്ട് കെട്ടി കൊണ്ടു പോകുന്നതിന് മുമ്പ് കൂറച്ച് കാലം കെട്ടിയോളുമായി ജീവിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാ മാന്യദേഹങ്ങള്‍ക്കും ഈ സന്ദര്‍ഭങ്ങളെ ഒന്ന് പരിശോധിച്ച് നോക്കാം:
1. നിങ്ങള്‍ എന്താണ് ചിന്തിക്കുന്നത്?
ഇതിനുള്ള ഉചിതമായ മറുപടി : “സോറി കരളേ, ഞാന്‍ ആലോചിച്ചത് എന്ത് സുന്ദരിയും സുശീലയും സുലോചനയും സുഭാഷിണിയും ആണ് നീയെന്നും നിന്നെ കിട്ടിയതും (കെട്ടിയതും) എന്റെ മഹാഭാഗ്യമല്ലേ എന്നുമാണ്”
ഏറ്റവും എളുപ്പവും കുറിക്ക് കൊള്ളുന്നതുമായ ഉത്തരമാണിത്. നിങ്ങള്‍ അയല്പക്കത്തെ സുന്ദരിയേയും സുശീലയേയും സുലോചനയേയും സുഭാഷിണിയേയും ആലോചിക്കുകയാണെങ്കില്‍ പോലും ഈ ഉത്തരം പറയുന്നത് വഴി നോബൈല്‍ സമാധാന പുരസ്ക്കാരത്തിന് പരിഗണിക്കാന്‍ പോലും സാദ്ധ്യതയുണ്ട്.
(ഒബാമ ഈയിടെ എയര്‍ഫോസ് വണ്ണിന് ഈ ചോദ്യത്തിന് ശരിയുത്തരം പറഞ്ഞു ലോകാവസാനം നീട്ടി വെച്ചു എന്ന ഒരു ശ്രുതി വീക്കിലീക്കില്‍ ഒലിച്ചിറങ്ങിയിട്ടുണ്ട്)
2. നിങ്ങള്‍ എന്നെ സ്നേഹിക്കുന്നോ?
“പിന്നെല്ലാതെ” എന്നും പറയാം വേണമെങ്കില്‍ അതിന്റെ കൂടെ പാലെ, തേനെ, ചക്കരേ പോഷകാഹാരങ്ങളോ കണ്ണേ, കരളേ, അപ്പൂതലേ തുടങ്ങിയ ഫ്രൈഡ് ഐറ്റംസോ പാകത്തിന് ചേര്‍ക്കാം. (പൊന്നേ എന്ന് ചേര്‍ക്കുന്നത് ഇന്നത്തെ കാലത്ത് ‘ഇഷ്ടമാണ്, പക്ഷെ ഞാന്‍ ആ ഭാഗത്ത് തിരിഞ്ഞു നോക്കില്ല’ എന്ന് ധ്വനിപ്പിക്കുന്നത് കൊണ്ട് സൂക്ഷിച്ച് ഉപയോഗിക്കുക)
എന്നാല്‍ താഴെപ്പറയുന്ന വാചകങ്ങള്‍ നാവിന്‍തുമ്പില്‍ നിന്നും വരാതിരിക്കാന്‍ പ്രാര്‍ത്ഥിക്കുക:
“എന്നാണ് തോന്നുന്നത്”
“ആണെന്ന് പറഞ്ഞാല്‍ നിനക്ക് സമാധാനമാകുമോ?“
“സ്നേഹം കൊണ്ട് നീ എന്താണ് അര്‍ത്ഥമാക്കുന്നത്?“
“എന്തിനാ?”
“ഞാനൊ?”
3. എന്റെ തടി കൂടുതലാണോ?
ഈ ചോദ്യത്തിന് ധൈര്യത്തോടെ അചഞ്ചലമായി “അല്ല” എന്ന് പറയുക, എന്നിട്ട് എത്രയുംപെട്ടെന്ന് തടി സലാമത്താക്കുക.
ഒഴിവാക്കേണ്ട മറുപടികള്‍:
“അത്ര കൂടുതലുമില്ല, അത്ര കുറവുമല്ല”
“എന്തുമായി താരതമ്യപ്പെടുത്തുമ്പോള്‍?”
“നിന്റെ പ്രകൃതിക്ക് കുറച്ച് കൂടുതല്‍ ഓക്കെയാണ്”
“ഇതെല്ലാം ഒരു തടിയാണോ, നിന്നേക്കാള്‍ തടിച്ച എത്രയെത്ര ആളുകളുണ്ട്”
4. അവള്‍ എന്നേക്കാള്‍ സുന്ദരിയാണോ?
ഇതിലെ അവള്‍ നിങ്ങളുടെ പഴയ ലൈനോ, വഴിയെപ്പോകുമ്പോള്‍ നിങ്ങള്‍ നോക്കി വെള്ളമിറക്കിയ ചരക്കോ, കണ്ടിറങ്ങിയ സിനിമയിലെ നായികയോ ആവാം. ആരായാലും ഉചിതമായ മറുപടി, “അല്ലേ അല്ല, നീയല്ലേ അവളേക്കാള്‍ സുന്ദരി”
പിശക് ആകാവുന്ന ഉത്തരങ്ങള്‍:
“ആണെങ്കിലെന്ത്, അല്ലെങ്കിലെന്ത്”
“അവളിത്തിരി ചെറുപ്പമാണ്, നിറവും കുറച്ച് കൂടുതലുണ്ട്, തടിയും ഇത്തിരി കുറവല്ലേ”
“പക്ഷെ സൌന്ദര്യം മനസ്സിലല്ലേ”
5. ഞാന്‍ മരിച്ചാല്‍ നിങ്ങള്‍ എന്താണ് ചെയ്യുക?
ശരിയായ ഉത്തരം - “എന്റെ കരളെ, നീ എന്നെ വിട്ട് പിരിയുകയാണെങ്കില്‍ ഒരു നിമിഷം ഞാന്‍ ജീവിച്ചിരിക്കില്ല. അടുത്ത ലോക്കല്‍ വണ്ടി സ്റ്റേഷന്‍ വിടുമ്പോഴേക്കും പാളത്തില്‍ ഞാന്‍ തലവെച്ചിട്ടുണ്ടാവും”
ഈ ചോദ്യം ഏറ്റവും വഷളാകാന്‍ സാദ്ധ്യതയുള്ള ഒന്നാണ്. താഴെപറയുന്ന കഥയില്‍ അതാണ് സംഭവിച്ചത്.
“കരളെ, ഞാന്‍ മരിച്ചാല്‍ നിങ്ങള്‍ എന്തു ചെയ്യും?“
“എന്തു ചോദ്യമാ പൊന്നെ, ഞാന്‍ വിഷമത്തിലാകും”
“നിങ്ങള്‍ വേറെ കല്ല്യാണം കഴിക്കുമോ?”
“ഇല്ല, എന്താ ഈ പറയുന്നത്?”
“എന്താ ദാമ്പത്യത്തിലുള്ള വിശ്വാസം നശിച്ചോ?”
“ഏയ്, അങ്ങനെയല്ല. (ഒന്ന് ആലോചിച്ച്) ചിലപ്പോള്‍ ചെയ്യുമായിരിക്കും“
“ചെയ്യുമോ?”
“അതെ”
“എന്നിട്ട് അവളുമൊത്ത് ഈ വീട്ടില്‍ തന്നെ താമസിക്കും, അല്ലേ?”
“അതെ, വേറെവിടെ പോകാനാ“
“ഞാനും നിങ്ങളുമുള്ള ഫോട്ടോ മാറ്റി നിങ്ങളും അവളുമുള്ള ഫോട്ടോ വെക്കുമോ?”
“പിന്നെല്ലാതെ, അതല്ലേ അതിന്റെ ശരി”
“അവള്‍ എന്റെ സാധനങ്ങള്‍, ഉടുപ്പ് തുടങ്ങിയവ ഉപയോഗിക്കുമോ?”
“ഉടുപ്പ് ഉപയോഗിക്കില്ലായിരിക്കും, അവള്‍ ചുരിദാര്‍ ഇടാറില്ലല്ലോ”
ബധിരന്മാരോടും മൂകന്മാരോടും അസൂയ തോന്നിപ്പോകുക ഈ സന്ദര്‍ഭങ്ങളിലാണ്.
ആണ്‍-പെണ്‍ പോറുക്കലിന്റെ രസതന്ത്രം ഇനി പറയുന്ന തത്വത്തിലടങ്ങിയിരിക്കുന്നു:
തെറ്റിയാല്‍ സമ്മതിക്കുന്നവന്‍ സത്യസന്ധന്‍
തീര്‍ച്ചയില്ലെങ്കില്‍ തീര്‍ച്ചയില്ലെന്ന് പറയുന്നവന്‍ ജ്ഞാനി
തെറ്റിയില്ലെന്ന് തീര്‍ച്ചയുണ്ടെങ്കിലും സമ്മതിക്കുന്നവന്‍ ഭര്‍ത്താവ്!
Wednesday, 5 May 2010
Friday, 19 March 2010
Sunday, 28 February 2010
Monday, 22 February 2010
ഇതൊരു പാഠമാണ്!!!!!!!!!!!
തോമസ്സ് ക്രാപ്പര്‍ ഒരു മണ്ടത്തരമേ ചെയ്തുള്ളൂ.
അതിയാന്‍ ഫ്ലഷ് ക്ലോസറ്റ് കണ്ടുപിടിച്ചു.
ഇന്ന് സകല കാട്ടങ്ങള്‍ക്കും മാന്യമായി വിളിക്കാവുന്ന ക്രാപ്പ് എന്ന വിശേഷണം പുള്ളിയുടെ പേരില്‍ നില നില്‍ക്കുന്നു.
ഇതൊരു പാഠമാണ്.
വളപ്പില്‍ തൂറി തൂറി ലോകം നാറിപ്പുഴുത്താലും മനുഷ്യന്മാര്‍ക്ക് ഒരുപകാരവും ചെയ്യരുത്.
ചെയ്താല്‍ ഇതായിരിക്കും ഗതി.
അതിയാന്‍ ഫ്ലഷ് ക്ലോസറ്റ് കണ്ടുപിടിച്ചു.
ഇന്ന് സകല കാട്ടങ്ങള്‍ക്കും മാന്യമായി വിളിക്കാവുന്ന ക്രാപ്പ് എന്ന വിശേഷണം പുള്ളിയുടെ പേരില്‍ നില നില്‍ക്കുന്നു.
ഇതൊരു പാഠമാണ്.
വളപ്പില്‍ തൂറി തൂറി ലോകം നാറിപ്പുഴുത്താലും മനുഷ്യന്മാര്‍ക്ക് ഒരുപകാരവും ചെയ്യരുത്.
ചെയ്താല്‍ ഇതായിരിക്കും ഗതി.
ലേബലുകള്‍:
തമാശ,
നര്‍മ്മം,
നേരംപോക്ക്,
ഫലിതം
ഒരു പരാതി
മക്കളെ,,
മൂലം, ആസ് ഹോള്‍, ബാക്ക് ഓഫീസ് എന്ന് വേണ്ട എന്തു പേരും എന്നെ വിളിച്ചോളൂ.
പക്ഷെ പമ്പരവിഡ്ഡിയെ എന്റെ പേര് വിളിച്ച് എന്റെ ഗുരുത്വദോഷം വരുത്തരുത്.
എന്റെ നിയന്ത്രണം എങ്ങാനും വിട്ടാല്‍ പിടിച്ചു നിക്കാന്‍ ഏതു കോപ്പിലെ സാറായാലും പറ്റോ?
ഏമാന്മാരുടെ മാനം ഒലിച്ചിറങ്ങുന്നത് ഓര്‍ത്തു നോക്കൂ.
മരണവെപ്രാളത്തിന് കോമ്പ്ലക്സ് വരും.
എന്റെ വില്‍പവറില്ലായിരുന്നെങ്കില്‍ കാണാമായിരുന്നു,
മാന്യന്മാരും അപ്സരസ്സുകളും നിന്ന് പരുങ്ങുന്നത്!
നമ്മുടെ ആത്മാവ് എന്ന അര്‍ത്ഥത്തില്‍ ‘ഔര്‍ സോള്‍’
എന്ന വാക്ക് ലോപിച്ചാണ് ‘ആസ് ഹോള്‍’ ആയത്
എന്നൊന്നും തക്കിടതരികിട ഉരുണ്ട് കളിക്കൊന്നും ഞാനില്ല.
വാസ്തവം നന്നായറിയാം.
കൈകാര്യം ചെയ്യുന്നത് തീട്ടക്കേസാണ്.
പക്ഷെ ഞങ്ങളുടെ പിന്‍ബലമില്ലാതെ പിടിച്ചു നില്‍ക്കാന്‍ മാത്രം മഹാന്മാരായ ഒരാളെ കാണിച്ചു തന്നാല്‍ ഈ പണി നിര്‍ത്തി വല്ല ചെരക്കും പോകാം.
അതിനാല്‍ വെളിവ് ബസ്സില്‍ രണ്ട് സ്റ്റോപ്പ് മുമ്പ് ഇറങ്ങിയവനെയും വിഡ്ഡി കൂശ്മാണ്ട കിന്നരന്മാരെയും ആസ് ഹോള്‍ എന്ന് വിളിച്ചു എന്റെ വില കളയരുത്.
വേണമെങ്കില്‍ അവരെ കുണ്ണയെന്ന് വിളിച്ചോളൂ.
മുട്ടബള്‍ബിന്റെ വെളിവ് കൂടി ഇല്ലാത്ത് അവനേക്കാള്‍ പമ്പരവിഡ്ഡി എന്റെ അറിവിലില്ല.
അതു കൊണ്ട് എന്നും “ഈശ്വരാ, മൂലം തിരുന്നാളിന് എന്നും ശക്തി നല്‍കണമേ“
എന്ന് പ്രാര്‍ത്ഥിക്കാന്‍ മറക്കേണ്ട.
എന്ന് സ്വന്തം വിശ്വസ്തന്‍
മൂലം തിരുന്നാള്‍ മഹാരാജാവ്
ലേബലുകള്‍:
തമാശ,
നര്‍മ്മം,
നേരംപോക്ക്,
ഫലിതം
Tuesday, 2 February 2010
ഒരു കൂടലിന്റെ കഥ
നാട്ടില്‍ വന്ന ഒരു ദുബായിക്കാരനും കുവൈത്ത്ക്കാരനും സ്ഥലത്തെ പ്രധാന കുടിയനായ സുരന്റെയൊപ്പം ഒന്ന് മിനുങ്ങാന്‍ പോയതായിരുന്നു.
ബിയര്‍ വന്നപ്പോള്‍ മൂന്ന് മഗ്ഗിലും ഓരോ ഈച്ച.
ദുബായിക്കാരന്‍ വാളെടുത്തു : “ എന്താണിത് ഹേ, ഇതെടുത്ത് വേറെ കൊണ്ട് വാ”
കുവൈത്തി തന്റെ ബിയറില്‍ നിന്നും ഈച്ചയെ എടുത്ത് കളഞ്ഞ് കുടിക്കുവാന്‍ തുടങ്ങി:
“ബിയറിന് പൊന്‍ വില കൊടുക്കുന്ന നാട്ടീന്ന് വരുന്നത് കൊണ്ട് വെയ്സ്റ്റാക്കാന്‍ മനസ്സ് വരുന്നില്ല”
ബിയര്‍ വന്നപ്പോള്‍ മൂന്ന് മഗ്ഗിലും ഓരോ ഈച്ച.
ദുബായിക്കാരന്‍ വാളെടുത്തു : “ എന്താണിത് ഹേ, ഇതെടുത്ത് വേറെ കൊണ്ട് വാ”
കുവൈത്തി തന്റെ ബിയറില്‍ നിന്നും ഈച്ചയെ എടുത്ത് കളഞ്ഞ് കുടിക്കുവാന്‍ തുടങ്ങി:
“ബിയറിന് പൊന്‍ വില കൊടുക്കുന്ന നാട്ടീന്ന് വരുന്നത് കൊണ്ട് വെയ്സ്റ്റാക്കാന്‍ മനസ്സ് വരുന്നില്ല”
പാമ്പില്‍ രാജവെമ്പാലയായ സുരന്‍ തന്റെ ബിയറില്‍ കയ്യിട്ടു, ഈച്ചയെ ചിറക് പിടിച്ചു ഉയര്‍ത്തിയിട്ടു പറഞ്ഞു : “തുപ്പെടാ, തുപ്പ്. നീ കുടിച്ച ഓരോ തുള്ളിയും തുപ്പിക്കാതെ ഞാന്‍ വിടില്ല”
ലേബലുകള്‍:
തമാശ,
നര്‍മ്മം,
നേരംപോക്ക്,
ഫലിതം
Subscribe to:
Posts (Atom)