Thursday 29 October 2009

പ്രായോഗി പ്രാക്ക് കിട്ടിയെ അടങ്ങൂ

യാത്രക്കിടെ വിജനമായ ഒരിടത്ത് വെച്ച് രാജുവിന്റെ കാര്‍ പണിമുടക്കി.
അടുത്തെങ്ങും ഒരു കൊതുകു പോലുമില്ല.
വണ്ടിയാണെങ്കില്‍ ഒരു വിധത്തിലും സ്റ്റാട്ടാകുന്നില്ല.
കുറച്ചു നടന്നപ്പോള്‍ ഒരു വീട് കണ്ടു.
ഒരു കര്‍ഷകന്റെ വീട്.
ഇല്ല മക്കളെ കര്‍ഷകന് മകളില്ല..
കര്‍ഷകന്‍ കല്യാണം പോലും കഴിച്ചിട്ടില്ല..
ഒരു കാള തൊടിയില്‍ കിടപ്പുണ്ട്.
സംഗതി പറഞ്ഞപ്പോള്‍ കര്‍ഷകന്‍ ഉപകാരിയായി.
കാളയെ കൊണ്ട് വലിപ്പിച്ച് അടുത്തുള്ള ടൌണിലെത്തിക്കാമെന്നേറ്റു.
കര്‍ഷകന്‍ വടം കാറില്‍ കെട്ടി, മറ്റെ അറ്റം കാളയുടെ കഴുത്തിലും കെട്ടി.
പിന്നെ പറഞ്ഞു:
വലിക്ക് മോനെ, രമേശാ..
കാള അനങ്ങിയില്ല
വലിക്ക് മോനെ, സുന്ദരേശാ...
കാള അനങ്ങാപ്പാറ നയം തുടര്‍ന്നു.
വലിക്ക് മോനെ, ബാഹുലാ...
അപ്പോള്‍ കാള അനങ്ങിത്തുടങ്ങി.
രാജുവിന് കൌതുകമായി.
അല്ല ചേട്ടാ, എന്തിനാ ആദ്യ രണ്ടു തവണ കാളയെ തെറ്റായ പേര് വിളിച്ചത്
കര്‍ഷകന്‍ മറുപടി പറഞ്ഞു:
മോനെ, ഈ കാള അന്ധനാണ്, ഭയങ്കര മടിയനും.
ഒറ്റക്കാണ് വലിക്കുന്നതെന്ന് അറിഞ്ഞാല്‍ അവന്‍ വലിക്കില്ല. അതാണ്.

No comments: