Thursday 24 September 2009

പാഠം ഒന്ന്

മെഡിക്കല്‍ കോളേജില്‍ ഒന്നാം വര്‍ഷ ക്ലാസ്.
സര്‍ കാസയുടെയും സര്‍ കോമയുടെയും പ്രഭുത്വം ചൂടിയ പ്രൊഫസര്‍ ശവം മുറി അഥവാ ഒട്ടോപ്സി ക്ലാസ്സ് തുടങ്ങുകയാണ്.
വെട്ടും കുത്തും കടന്നു വന്ന വീരന്മാര്‍ കീറാന്‍ മുട്ടിയും ആര്‍ദ്രതയുടെ അസ്കിതയുള്ള ലോലര്‍ വിഘ്നം നോക്കിയും നില്‍ക്കവെ അവിടെ എത്ര ശവങ്ങളുണ്ടായിരുന്നു എന്ന് തിട്ടപ്പെടുത്താന്‍ ഒരു മാനദണ്ഡമേയുള്ളൂ. അത് അവിടെ കൂടിയവരുടെ പെര്‍പ്പന്റികുലാരിറ്റിയായിരുന്നു. വീണിതല്ലോ കിടക്കുന്നു മേശപ്പുറത്തെ ഭരണിയില്‍ എന്ന നിലയിലുള്ളത് പരിക്ഷീണനും വസ്തുവുമായ ശവം.
പ്രൊഫസര്‍ കീച്ച് തുടങ്ങി : “ഈ ചെരക്ക് വരുന്നവര്‍ക്ക് രണ്ട് കാര്യം ഓര്‍ക്കണം. ഒന്ന്, ഭയവും അറപ്പും പടിക്ക് പുറത്ത്”. ഇത് പറഞ്ഞ് ആശാന്‍ മൃതുദേഹത്തിന്റെ പിന്‍ദ്വാരത്തില്‍ വിരല്‍ കടത്തി,
പിന്നെ വിരല്‍ ഞൊട്ടി നുണഞ്ഞു.
അയ്യോ, പാവം ഓക്കാനം പലരും ഗൌണാല്‍ തടഞ്ഞു.
തീര്‍ന്നില്ല, പ്രൊഫസ്സര്‍ കശ്മലന്‍ സകല പ്രജകളോടും അതേപ്പടി ചെയ്യാന്‍ ആജ്ഞാപിച്ചു.
മെഡിക്കല്‍ കോളേജിലെ റാഗിങ്ങിന്റെ രുചിയറിഞ്ഞവര്‍ ഗുരുദൈവം പാടി പ്രാക്ടീസ് തുടങ്ങി.
ചിലര്‍ പെപ്പന്റിക്കുലാരിറ്റി വിട്ട് തലകറങ്ങി വീണു.
ആശാന്‍ തുടര്‍ന്നു: രണ്ടാമത്തെ കാര്യം, ഈ പണിക്ക് അസാമാന്യമായ നിരീക്ഷണപാടവം വേണം. ഷാപ്പ് കാഴ്ചയല്ല, ഷാര്‍പ്പ് നിരീക്ഷണം. എന്റെ തള്ളവിരളായിരുന്നു തിരുന്നാളില്‍ കയറിയത്, ഊമ്പിയതോ ചൂണ്ടനും. ഇപ്പോള്‍ നിങ്ങളും...
ഇനി ശവങ്ങളുടെ എണ്ണമെടുക്കണമെങ്കില്‍ ദിവസക്കൂലി കൊടുക്കണം.

Wednesday 23 September 2009

ആണും പെണ്ണും തമ്മിലുള്ള അന്തരം?

പെണ്ണ്, തന്റെ സകല ആവശ്യവും നിറവെറ്റുന്ന ഒരാണിനെ പ്രതീക്ഷിക്കുന്നു.
ആണ്, സകല പെണ്ണില്‍ നിന്നും തന്റെ ഒരാവശ്യം മാത്രം പ്രതീക്ഷിക്കുന്നു.

ഷോട്ട്-കട്ട്

രാജുവിന് അമ്മാവന്‍ ദുബായില്‍ ‘വാസ്ത‘ വഴി ജോലി ശരിയാക്കി.
വിസ എടുക്കാന്‍ പാസ്സ്പോര്‍ട്ട് വേണം.
അമ്മാവന്‍ തിരക്കു കൂട്ടി. രാജു പാസ്പ്പോര്‍ട്ടിന് അപേക്ഷിച്ചു.
പാസ്പ്പോര്‍ട്ട് കിട്ടിയപ്പോള്‍ സെക്സ് കോളത്തില്‍ എഫ് - ഫൊര്‍ ഫീമെയ് ല്‍.
സംഗതി അമ്മാവനെ വിളിച്ചു പറഞ്ഞു.
മറുപടി വന്നത് വെസ്റ്റേണ്‍ യൂനിയനില്‍‍.
50,000/- രൂഫ.
കുറിപ്പും, "മോനെ, വിഷമമുണ്ട് പറയുന്നതില്‍,
നല്ല ആശുപത്രിയില്‍ കാട്ടി ലിംഗം മാറ്റിക്കളയുക.
അതായിരിക്കും എളുപ്പം."