Monday 14 July 2008

ചമ്പല്‍ കാട്ടിലെ മധുവിധു

- പുതിയ സിനിമയുടെ ബി ക്ലാസ്സ് പേരല്ല.
അതിശയ ഇന്ത്യയുടെ പുതിയ ടൂറിസ്റ്റ് ആശയമാണ്. പല്ല് കൊഴിഞ്ഞ കൊള്ളക്കാരുമായി ചമ്പല്‍ തീരത്ത് ഡിന്നറിന് കൂടാനും വെടി പറയാനും അവസരമൊരുക്കുകയാണ് രാജസ്താന്‍ ടൂറിസ്സം. ഇപ്പൊഴും കൊള്ളക്കൂട്ടത്താല്‍ നിബിഡമായ ദൌള്‍പൂര്‍, ഭരത്പൂര്‍, കരൌളി തുടങ്ങിയ കാടുകളില്‍ പാക്കേജ് ടൂറുകള്‍ വരാന്‍ പോകുന്നു. നമ്മള്‍ ഇവിടെയും ഒരു കാതം പിന്നിലായാലെങ്ങനെയാ!
KTDC യുടെ പരിഗണക്കായിതാ ചില നിര്‍ദേശങ്ങള്‍:
- ഹര്‍ത്താല്‍ ട്രിപ്പ്: കേരളത്തിന്റെ കൊണ്ടാടല്‍ മഹോത്സവമായ ബന്ദിന്റെ നിശ്ചല ദൃശ്യവിരുന്ന് നേരിട്ടാസ്വദിക്കാന്‍ വിനോദസഞ്ചാരികള്‍ക്ക് പോലീസ് ബസ്സില്‍ ടൂര്‍.
- അങ്കചേകവര്‍ ടൂര്‍ : ഉത്തരകേരളപ്പെരുമ അടുത്തറിയാന്‍ കൂത്തുപറമ്പിലും തലശ്ശേരിയിലും ഒരു രാത്രി രണ്ട് മൂന്ന് പാര്‍ട്ടിയായി തിരിഞ്ഞു സവാ‍രി-ഗിരിഗിരി.
- കാമസൂത്ര ഇന്‍ മോഷന്‍ അട്വഞ്ചര്‍ : വേഗപൂട്ടുള്ള ബസ്സില്‍ കാമസൂത്രയുടെ സഞ്ചാരപ്പതിപ്പ് ആസ്വദിച്ച് ഇത്തിരി സ്വകാര്യനിമിഷങ്ങള്‍.
- സന്തോഷയാത്ര : ആത്മീയതയുടെ ഉള്ളറകളിലേക്ക് ഒരു സന്തോഷ് മാധവ ട്രിപ്പ്.